കോഴിക്കോട്: കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ്. ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9-ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെൺകുട്ടികളിൽ മുന്നിൽ. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
86549 പേർ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേർ യോഗ്യത നേടി. 67505 പേരുടെ എൻജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27841 പേർ ഫാർമസി പരീക്ഷയിൽ യോഗ്യത നേടി.ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി അനഘ അനിലാണ് ഒന്നാം റാങ്ക് നേടിയത്.
കോട്ടയം സ്വദേശി ഹൃഷികേശ് ആർ ഷേണായി രണ്ടാം റാങ്കും മലപ്പുറം സ്വദേശിനി ഫാത്തിമാത്തു സഹ്റ മൂന്നാം റാങ്കും നേടി.മാർക്ക് ഏകീകരണത്തിൽ വിദഗ്ദ്‌ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്.സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാർക്ക് ഏകികരണം നടപ്പാക്കാൻ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നു
No comments:
Post a Comment