Tuesday, July 8, 2025

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും

യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമെനില്‍ ജയിലില്‍കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും.

വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർ നിർദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതർക്കാണ് പ്രോസിക്യൂട്ടറുടെ നിർദേശം.

യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ.

ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളർ നല്‍കാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.

No comments:

Post a Comment

കൂട്വിട്ടു"കൂടുമാറുംകാലം,എല്‍ഡിഎഫ് വിട്ട് ലീഗിലെത്തി, ലീഗ് സീറ്റ് കൊടുത്തില്ല; ഒടുവില്‍ ഷനുബിയ വിമതയായി"

ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യു...