Thursday, June 12, 2025

ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു ഇസ്രായേൽ

ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം.

ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലിപ്പോൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തെഹിറാനിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു."ഇത് ഒറ്റ ആക്രമണത്തിൽ അവസാനിപ്പിക്കാനുള്ളതല്ല എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട് 

No comments:

Post a Comment

കൂട്വിട്ടു"കൂടുമാറുംകാലം,എല്‍ഡിഎഫ് വിട്ട് ലീഗിലെത്തി, ലീഗ് സീറ്റ് കൊടുത്തില്ല; ഒടുവില്‍ ഷനുബിയ വിമതയായി"

ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യു...