Tuesday, June 10, 2025

നഗരത്തില്‍ പരാക്രമം കാട്ടിയ മകനുനേരേ മാതാവ് മുളകുപൊടി പ്രയോഗം നടത്തി

കുമ്പള നഗരത്തിലെ കടയില്‍ പരാക്രമം കാട്ടിയ യുവാവിന്റെ കണ്ണില്‍ മാതാവ്  മുളകുപൊടി വിതറി. കഴിഞ്ഞദിവസം കുമ്പള നഗരത്തിലായിരുന്നു സംഭവം.

ബസ്സ്റ്റാൻഡിനു സമീപത്തുള്ള പുസ്തക കടയിലെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തനാകുകയും ചെയ്യുകയായിരുന്നു. മകനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോള്‍, കൈയില്‍ കരുതിയിരുന്ന മുളകുപൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച്‌, മാതാവ് യുവാവിന്റെ കണ്ണിലേക്ക് എറിഞ്ഞു.

തുടർന്ന് നിലത്തുവീണ യുവാവ് ഏറെനേരം അങ്ങനെ കിടന്നു. ബഹളം കേട്ട് വ്യാപാരികളും നഗരത്തിലെത്തിയ യാത്രക്കാരും തടിച്ചുകൂടിയിരുന്നു. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അക്രമസ്വഭാവം കാണിക്കുമ്ബോള്‍ മുളകുപൊടി പ്രയോഗം നടത്താറുണ്ടെന്നും പറയുന്നു. പോലീസ് കേസെടുത്തിട്ടില്ല.

No comments:

Post a Comment

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

താമരശ്ശേരി :പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത്  അല്‍-നദ്‌വ ...