ലഖ്നൌ: ഭാര്യയുടെ സോപ് സമ്മതമില്ലാതെ ഉപയോഗിച്ചെന്നാരോപിച്ച് നൽകി യ പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഭാര്യ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്
അലിഗഡിലാണ് സംഭവം. 39കാരനായ പ്രവീൺ കുമാർ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്തിനാണ് തൻ്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭർത്താവിനോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ തൻ്റെ സാധനങ്ങൾ ഭാര്യ ഉപയോഗിക്കാറുണ്ടല്ലോ എന്നും താൻ ഇതിന് യാതൊരു വിധത്തിലുള്ള പരാതി പറയാറില്ലല്ലോ എന്ന് ഭർത്താവും ചോദിച്ചിരുന്നു.
ഇത് പിന്നീട് തർക്കത്തിനിടയാക്കുകയും, കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോവുകയായിരുന്നു. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദിചുവെന്ന് കുമാർപറയുന്നു.
No comments:
Post a Comment