ആക്ഷൻ ഹീറോ മൂവിയിയെ പോലും കടത്തി വെട്ടുന്നമൂന്ന് യുവാക്കൾ വലിയ അപകടത്തിൽ നിന്ന് അൽഭുത ക്രമമായി രക്ഷപ്പെടുന്ന രംഗമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമ ങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.
നാല് മില്ല്യണ്‍ ആളുകള്‍ കണ്ടിരിക്കുന്ന ഈ വീഡിയോ ശരിക്കും നെറ്റിസണ്‍സിനെ ഞെട്ടിച്ചു കളഞ്ഞു. ഒരു യുവാവ് വലിയ അപകടത്തില്‍ നിന്നും എങ്ങനെയാണ് ഒന്നും സംഭവിക്കാതെ സമയത്തിന് രക്ഷപ്പെട്ടത് എന്ന് കാണിക്കുന്നതാണ് വീഡിയോ.
വീഡിയോയില്‍ മൂന്ന് യുവാക്കള്‍ ചേർന്ന് ഒരു ബൈക്കില്‍ വരുന്നത് കാണാം. ഒരു പാലത്തിന്റെ സമീപത്താണ് സംഭവം. ഒരു വാനും അങ്ങോട്ട് വരുന്നുണ്ട്. വാൻ വരുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ മറ്റൊരു വശത്ത് നിന്നും വരികയായിരുന്ന ബൈക്ക് നേരെ പോയി വീഴുന്നത് വെള്ളത്തിലോട്ടാണ്. ബൈക്കില്‍ ഏറ്റവും പിന്നിലിരിക്കുകയായിരുന്ന യുവാവ് വെള്ളത്തിലേക്ക് വീഴാതെ അതിവിദഗ്‍ദ്ധമായി പാലത്തിന്റെ കൈവരിയില്‍ പിടിച്ച് നില്‍ക്കുന്നതാണ് പിന്നെ കാണുന്നത്
യുവാവിന് പോലും താനിപ്പോള്‍ എന്താണ് ചെയ്തത് എന്ന് വിശ്വസിക്കാൻ സാധിക്കാത്ത രീതിയിലായിരുന്നു ബൈക്ക് വെള്ളത്തില്‍ വീണപ്പോഴുള്ള അയാളുടെ പ്രതികരണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അനേകങ്ങളാണ് തങ്ങളുടെ അവിശ്വാസവും അമ്ബരപ്പുമെല്ലാം പങ്കുവച്ചുകൊണ്ട് വന്നിരിക്കുന്നത്.
ഇത് ശരിക്കും ഒരു ആക്ഷൻ ഹീറോ മൂവിയിലെ രംഗം പോലെ തന്നെയുണ്ട് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. 'ഇപ്പോള്‍ തന്നെ അയാള്‍ക്ക് ഒരു ആക്ഷൻ പടത്തില്‍ ഒരു റോള്‍ നല്‍കണം' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, 'ബൈക്ക് വരെ പരാജയപ്പെട്ടു. പക്ഷേ യുവാവ് പരാജയപ്പെടാൻ ഒരുക്കമായിരുന്നില്ല' എന്നാണ്.
വീഡിയോ കാണുക-https://x.com/TheFigen_/status/1928783536951099603?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1928783536951099603%7Ctwgr%5E4e993e2d7003c3340101ab357f076054fae7f288%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F

No comments:
Post a Comment