Tuesday, May 27, 2025

ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുറ്റത്തൊരു കപ്പല്‍; അവിടെ കിടന്നോട്ടെയെന്ന് വീട്ടുടമ

ഓസ്‌ലോ: കാ,ക്ലീ,ക്ലൂ ഇതാ മുറ്റത്തൊരു മൈന എന്ന് മലയാളികൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കേട്ട് പഠിച്ചിരുന്നു,എന്നാൽ രാവിലെ തന്നെ മുറ്റത്ത് ഒരു കപ്പൽ കണ്ടാവലോ.നോര്‍വേയിലെ ഒരു വയോധികന്‍ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുറ്റത്തൊരു കപ്പല്‍. ട്രോഡെന്‍ലാഗില്‍ തീരപ്രദേശത്ത് താമസിക്കുന്ന ജോഹാന്‍ ഹെല്‍ബെര്‍ഗിന്റെ പൂന്തോട്ടത്തിലാണ് കപ്പല്‍ ഇടിച്ചു കയറിയത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചുമണിക്ക് ആരോ ബെല്ല് അടിക്കുന്നത് കേട്ടാണ് താന്‍ എണീറ്റതെന്ന് ജോഹാന്‍ പറഞ്ഞു. '' എനിക്ക് വാതില്‍ തുറക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി ബെല്ല് അടിച്ചതിനാലാണ് പോയി നോക്കിയത്. 40 മീറ്റര്‍ അകലെയുള്ള അയല്‍വീട്ടിലെ ജോസ്റ്റീന്‍ ജോര്‍ഗെന്‍സനാണ് ബെല്ലടിച്ചിരുന്നത്. നീ പൂന്തോട്ടത്തില്‍ പോയി നോക്കാനാണ് ജോസ്റ്റീന്‍ പറഞ്ഞത്. ജനലിലൂടെ നോക്കിയപ്പോഴാണ് കപ്പല്‍ കണ്ടതെന്ന് ജോഹാന്‍ പറഞ്ഞു.

വളരെ നീളവും ഉയരവുമുള്ള കപ്പലാണ് പൂന്തോട്ടത്തില്‍, വീടിന് ഏതാനും മീറ്ററുകള്‍ അടുത്ത് എത്തിയത്. കപ്പല്‍ കരയിലേക്ക് കയറുന്ന ശബ്ദം കേട്ടാണ് ജോസ്റ്റീന്‍ ഓടിയെത്തിയതും ബെല്ല് അടിച്ചതും. കപ്പല്‍ അഞ്ച് മീറ്റര്‍ കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ ജോഹാന് പിന്നെ പോയി നോക്കേണ്ടി വരില്ലായിരുന്നു. കപ്പല്‍ കിടപ്പുമുറിയില്‍ എത്തിയേനെ. കപ്പലിന്റെ കാപ്റ്റനായ യുക്രൈന്‍ പൗരനെതിരെ കേസെടുത്തതായി പോലിസ് പറഞ്ഞു. കപ്പല്‍ ഇപ്പോഴൊന്നും കൊണ്ടുപോവാന്‍ പറ്റില്ലെന്നും അധികൃതര്‍ ജോഹാനെ അറിയിച്ചു. സാരമില്ല, അത് അവിടെ കിടക്കട്ടെ എന്നാണ് ജോഹാന്‍ ഇതിന് മറുപടി നല്‍കിയത്. വേലിയേറ്റ കാലത്ത് കപ്പല്‍ തിരികെ എടുക്കാന്‍ പറ്റുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.അതേസമയം, കപ്പല്‍ കാണാന്‍ നിരവധി പേര്‍ എത്തുന്നുമുണ്ട്..

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...