LATEST

6/recent/ticker-posts

ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി"

ദ്വൈമാസ ബില്ലുകാർക്ക്യൂണിറ്റിന് ഒരു പൈസ കുറയും 

ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്‌ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായി."
 ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു. ആയിരം വാട്‍സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാർജില്‍നിന്നു പൂർണമായും ഒഴിവാക്കി.