പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ എവിടെ ചേർക്കണം, എന്ത് പഠിപ്പിക്കണം തുടങ്ങി നൂറ് കൂട്ടം ചിന്ത യിലാണ് ഇപ്പോൾ.ആദ്യമെ പറയട്ടെ തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കരുതേ....കുട്ടികൾക്ക് അഭിരുചി ക്കനുസരിച്ചുളള പഠനത്തിന് വിടുകയാണ് ഉത്തമം.അടുത്ത വീട്ടിലെ കുട്ടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അറിയുമ്പോൾ തന്റെ കുട്ടി ഒന്ന് ചെറിയ മാറ്റം കണ്ടാൽ ഹാലിള കണ്ട.അവൻ അവനാണ്,ഇവൻ ഇവനും മാണ്.നിങളുടെ സ്റ്റാറ്റസ്, പൊങ്ങച്ചം ഇവയൊന്നും കുട്ടികളുടെ തലയിൽ കയറ്റണ്ട.അവർ സുഖമായി പഠിപ്പിക്കാൻ ആഗ്രഹം ഉള്ളവക്ക് വിട്ടാൽ മതി.അവർ നന്നായി തന്നെ പഠിച്ചു വളരും.ഒരു കാരണവശാലും മറ്റുള്ളവരുമായി നമ്മുടെ മക്കളെ താരതമ്യം ചെയ്യരുത്....ഇനി കാര്യങ്ങളിലേക്ക് വരാം.
മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിന ന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല എന്ന് കൂടി പറയട്ടേ. തുടർ യാത്രക ളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്ര ദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെ ത്താൻ ഇനിയും സാധിക്കും. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർരംഗത്ത് എടുക്കു ന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പ ത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എ ന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആ ലോചിക്കുകയും കുട്ടികളുടെ അഭിരുചി യും താൽപര്യവും വ്യക്തിത്വ സവിശേഷ തകളും പരിശോധിച്ചായിരിക്കണം തീരുമാ നമെടുക്കേണ്ടത്. അതോടൊപ്പം കോഴ്സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യ ത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്‌സ് ദൈർ ഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞെടു പ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. ര ക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാ ര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാ കും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാ രുടെ സഹായം തേടാനും മടിക്കേണ്ടതില്ല. പത്ത് കഴിഞ്ഞ് പഠിക്കാവുന്ന വിവിധ കോ ഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇ വിടെ കൊടുക്കുന്നു. ഏത് കോഴ്സ് തിര ഞ്ഞെടുത്താലും മികച്ച പഠന നിലവാരം പുലർത്താനും പഠനത്തോടൊപ്പം അവരവരുടെ കഴിവും ശേഷിയും വളർത്തിയെ ടുക്കാനും ശ്രമിക്കണം.
ഹയർ സെക്കണ്ടറി:-
പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കു ടുതൽ കുട്ടികൾ പഠിക്കാൻ തിരഞ്ഞെ ടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ സയൻസ്, ഹ്യൂ മാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലാ യി നാൽപത്തി അഞ്ചോളം ഓപ്ഷനു കൾ ലഭ്യമാണ്.അവരവരുടെ സമീപ പ്ര ദേശങ്ങളിലെ സ്കൂളുകളും അവിടെ ല ഭ്യമായ വിഷയങ്ങളും സംബന്ധിച്ച വി ശദാംശങ്ങൾ hscap.keralsa.gov.in അറിയാൻ സൈറ്റ് പരിശോധിക്കാം. ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓരോ വിഷ യവും പഠിച്ചു കഴിഞ്ഞാലുള്ള തുടർ സാ ധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാ ക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേ ണ്ടത്. സയൻസ് വിഷയങ്ങൾ തിരഞ്ഞ ടുത്താൽ പഠനഭാരം അൽപം കൂടുമെങ്കി ലും ഉപരിപഠന അവസരങ്ങൾ കുറേക്കൂ ടി വിപുലമായിരിക്കും. ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടു ത്താലും കരിയറിൽ തിളങ്ങാൻ നിരവ ധി അവസരങ്ങളുണ്ട് സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (http-s://nios.acin) കേരള ഓപ്പൺ സ് കൂൾ (സ്കോൾകേരള scolekerala.or-g/) വഴിയും ഹയർ സെക്കൻഡറി / സിനി യർ സെക്കൻഡറി എന്നിവ പഠിക്കാം. തി രഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സ് കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എ
സ്.സി അംഗികരിച്ചതാണ്.
വൊക്കേഷണൽഹയർ സെക്കണ്ടറി
കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 390 ഓളം സ്‌കൂളുകളിലായി ഹയർസെ ക്കൻഡറി തലത്തിലെ നാഷണൽ സ് കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അധിഷ്‌ഠിതമായകോഴ്‌സുകളിലേക്കാ ണ് പ്രവേശനം നടക്കുന്നത്. തൊഴിൽപ രമായ ശേഷി വർദ്ധിപ്പിക്കാൻ സഹായി ക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷ കൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടു ണ്ട്. കാർഷിക, പാരാമെഡിക്കൽ മേഖ ലകളിലെ കോഴ്സുകൾ തിരഞ്ഞെടുത്ത വർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠ നത്തിന് സവിശേഷാവസരം ലഭിക്കും.. (www.vhseportal.kerala.gov.in)
ഐ.എച്ച്.ആർഡി ടെക്നിക്കൽ സ്‌കൂൾ ഐ.എച്.ആർ.ഡി നടത്തുന്ന 15 ടെക്നി ക്കൽ ഹയർ സെക്കൻഡറി സ്‌കൂളുക ളിൽ ഫിസിക്കൽ സയൻസ്, ഇൻ്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാ ങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്. (www.ihrd.ac.in/)
അറബിക് കോളജ്:
കോഴിക്കോട്, കണ്ണൂർ സർവകലാശാലക ളുടെ കീഴിലുള്ള അറബിക് കോളജുക ളിൽ നടത്തപ്പെടുന്ന അഫ്സൽ ഉലമ പ്രി ലിമിനറി കോഴ്‌സ് പ്ലസ് ഹ്യൂമാനിറ്റീസി ന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേ ശനത്തിനും മറ്റു വിശദ വിവരങ്ങൾക്കുംകോളജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്ന താണ്.
+2 പഠനത്തിന് ശേഷം മികവിൻ്റെ കേന്ദ്ര ങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ല ക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠ നത്തോടൊപ്പം വിവിധ എൻട്രൻസ് പരി ക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമായി രിക്കും.
സാങ്കേതിക പഠനം:
പത്താം ക്ലാസ് പൂർത്തിയാക്കി സാങ്കേതി ക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കു ന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ് സുകളാണ് വിവിധ സർക്കാർ/എയിഡഡ്/സ്വാശ്രയ പോളിടെക്‌നിക് കോളജുക ളിൽ നടത്തപ്പെടുന്ന 38 ബ്രാഞ്ചുകളിലാ യുള്ള എൻജിനിയറിങ് ഡിപ്ലോമ കോഴ് (www.polyadmission.org/). വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർവിസുകൾ, പൊതുമേഖ ല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമി ക്കാവുന്നതാണ്. ഉപരിപഠനം ആഗ്രഹി ക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചി നീയറിംഗ് ഡിഗ്രി പ്രവേശനവും ഉറപ്പിക്കാം. ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് +2/വിഎ ച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ച വർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്‌സുകളിലേക്ക് പ്രവേ ശനം നേടാം. എൻജിനിയറിങ് വിഷയ ങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റി സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിന സ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക് നിക്കുകളിൽ അവസരങ്ങളുണ്ട്.ഐ.എ ച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോ ളിടെക്നിക് കോളജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.
No comments:
Post a Comment