താമരശേരി: താമരശേരി ചുരത്തിൽ ആകാശ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഡ്രോൺ മലയിടുക്കിൽ കുടുങ്ങിയത് കണ്ടെത്തി ഉടമക്ക് തിരികെ നൽകികൽപറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
ചുരത്തിന്റെ ആകാശ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുൽ കൃഷ്ണന് ഡ്രോൺ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്‌ടപ്പെടുകയുമായിരുന്നു.സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോൺ കുടുങ്ങി കിടക്കുന്ന സ്പോട്ട് കൃത്യമായി കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കൽപറ്റ അഗ്നി ശമനവിഭാഗത്തിന്റെ സഹായം തേടിയത് .രാവിലെ 11.30ന് വിവരം ലഭിച്ചതോടെ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥർ ചുരത്തിൽ എത്തി.
ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകൾ ഭാഗത്ത് 70 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ഡ്രോൺ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്കരമായിരുന്നു തിരച്ചിൽ. ഉയരത്തിൽ കുടുങ്ങിയ ഡ്രോൺ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്.
No comments:
Post a Comment