Tuesday, May 13, 2025

ഭീകരരുടെ സഹോദരി'പരാമർശം; മധ്യപ്രദേശ് മന്ത്രിക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

കേണൽ സോഫിയ ഖുറേഷിക്കെതിരായ 'ഭീകരരുടെ സഹോദരി' പരാമർശത്തില്‍ മധ്യപ്രദേശ് മന്ത്രിക്കെതിരെ നടപടിക്ക് ബിജെപി.വിജയ് ഷാക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസംഗം. 

അതേസമയം, ബിജെപിയുടെ തിരം​ഗ യാത്ര ഇന്ന് ബിഹാറിലെത്തുന്നതില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തെത്തി. സൈന്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്‍റെ  നടപടികളിൽ സൈന്യത്തിന്‍റെ  നടപടികളിൽ അഭിമാനമുണ്ടെന്നും എന്നാൽ ക്രെഡിറ്റിനായുള്ള രാഷ്ട്രീയത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി; കള്ളനെ കണ്ട് ഞെട്ടി ജനം

മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്...