Thursday, May 1, 2025

സൂറത്ത്കൽ ഫാസിൽ വധക്കേസ് പ്രതി" ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടു

മംഗളൂരു: സൂറത്ത്കൽ ഫാസിൽ വധക്കേസ് പ്രതി" ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടു.കർണാടകയിലെ ബജ്‌പെക്ക് സമീപമാണ് ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്
സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹാസ് ഷെട്ടിവ്യാഴാഴ്ച രാത്രി 8.15ഓടെ കിന്നിപ്പടവിൽ നടുറോഡിലാണ്  കൊല്ലപ്പെട്ടത്. ഫാസിൽ വധക്കേസിൽ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറയത്. കൊലപാതകം അടക്കം നാല് കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി."""രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോർട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാൾ, അൻവിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിർത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു," - അഗർവാൾ അറിയിച്ചു.

ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണകാരികളെ എത്രയും വേഗം പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു."
 
 

No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...