Monday, May 5, 2025

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണയാളെ കണ്ടെത്തി

താമരശ്ശേരി: ചുരത്തിൽ നിന്നും കൊക്കയിൽ വീണയാളെ കണ്ടെത്തി . വയനാട് കമ്പളക്കാട് സ്വദേശി ശരതാണ് വീണത്. ഒമ്പതാം വളവിൽ വ്യൂ പോയിൻ്റിൽ നിന്നാണ് വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. ശരതിനെ വൈത്തിരി താലൂക്ക് ആശുപത്രിയൽ പ്രവേശിപ്പിച്ചു 
 
കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത്-(34), നിതിന് എന്നിവരാണ് കൊക്കയിലേക്ക് വീണത്.
രാത്രി 08.35 മണിയോടെ മൂത്രമൊഴിക്കാനായി റോഡരികിൽ ഇരുന്നപ്പോൾ ശരത് താഴേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് നിതിൻ വീണത്. കൂടെയുള്ള ആളുകളും ,വൈത്തിരി സി എച്ച് ആബുലൻസ്  ഡ്രൈവർ നാണിയും, നാട്ടുകാരും,യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments:

Post a Comment

തിരുവമ്പാടിയിൽ നിന്നും കാണാതായ വയോധിയുടെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി : തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യൻമുഴി ഭാഗത്തുനിന്നാണ് ...