Tuesday, May 13, 2025

താമരശ്ശേരി ചാലക്കരയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

താമരശ്ശേരി:മദ്യലഹരിയിൽ ഓടിച്ചു വന്ന  ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു. താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം വരുത്തിയത്.
ബാലുശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ മിനിലോറി ട്യൂഷൻ കഴിഞ്ഞ് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയേയും, മഴയത്ത് മരത്തിനു താഴെ നിർത്തിയിട്ടിരുന്ന ബൈക്കിലെ യാത്രികനേയുമാണ് ഇടിച്ച് തെറിപ്പിച്ചത്.

പരിക്കേറ്റ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42), ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസ കദീജയെ പിന്നീട് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി.

മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ തടഞ്ഞു വെച്ചു  പോലീസിൽ ഏൽപ്പിച്ചു.

No comments:

Post a Comment

ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി; കള്ളനെ കണ്ട് ഞെട്ടി ജനം

മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്...