ബെംഗളൂരു: ചെറിയ ഒരു കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്ന ഓരോരുത്തരുടെയും ചിന്ത ആരെക്കൊണ്ടും പറയിപ്പിക്കാതെ എങ്ങിനെയെങ്കിലുംകഴിഞ്ഞു കൂടണേയെന്നാണ് മനമുരുകി പ്രാർത്ഥന നടത്തുന്നത്എന്നാൽ മൂന്ന് ഭാര്യമാരും ഒമ്പത് കുട്ടി കളേയും പോറ്റേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കിയാൽ പലരുടെയും ബോധം പോവാൻ കൂടുതൽ ഒന്നും വേണ്ട.കുടുംബം പോറ്റാൻ കള്ളനായി പോയ ഒരു യുവാവിന്റെ കഥയാണ് പൊലിസ് പറയുന്നത്.
മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.
ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 'അറസ്റ്റോടെ എട്ട് മോഷണ കേസുകൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.' പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.' പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. 'മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും അയാൾക്ക് ബന്ധമുണ്ട്. എല്ലാവരെയും പരിപാലിക്കുന്നത് അയാളാണ്. അതിനുവേണ്ടി അയാൾ ഒരു പ്രൊഫഷണൽ കള്ളനായി മാറുകയായിരുന്നു, എന്ത് ചെയ്യാനാ, നിയമം അതിന്റെ വഴിക്കു പോകണമല്ലോ' പൊലീസ് ഓഫീസർ പറഞ്ഞു"
No comments:
Post a Comment