വിവാഹത്തിന് വധുവും വരനും പരസ്പരം വേദിയിൽ വച്ച് ചുംബിക്കുന്നതൊക്കെ ഇന്ന് സാധാരണമാണ്. അതിമനോഹരമായ വിവാഹദൃശ്യങ്ങൾ പകർത്താനായി മിക്കവാറും ഫോട്ടോഗ്രാഫർമാർ തന്നെ അങ്ങനെ ചെയ്യാനായി വധുവിനോടും വരനോടും ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഉത്തർപ്രദേശിൽ വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെ കൂട്ടത്തല്ലാണ് ഉണ്ടായത്.
രണ്ട് സഹോദരിമാരുടെ വിവാഹം അന്ന് ഒരേ വേദിയിൽ വച്ചാണ് നടന്നത്. ആദ്യത്തെ വിവാഹം നന്നായി തന്നെ നടന്നു. എന്നാൽ, രണ്ടാമത്തെ വിവാഹത്തിന്റെ സമയത്ത് വരൻ തന്റെ വധുവിനെ വേദിയിൽ വച്ച് ചുംബിക്കുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ പ്രകോപിതരായി. അവർ വടികളുമായി സ്റ്റേജിലേക്ക് കയറുകയും വരനെ തല്ലുകയുമായിരുന്നു. എന്നാൽ, മാല കൈമാറിയ ശേഷം ചുംബിക്കാൻ വധു തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും വരൻ പറഞ്ഞു.
No comments:
Post a Comment