മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാത്രിയോടെ മരിച്ചു.
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍, എസ്‌വൈഎസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സമസ്ത പ്രവാസി സെല്‍ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്‌വൈഎസ് ഉസ് വ ഈസ്റ്റ് ജില്ലാ കണ്‍വീനര്‍, തിരൂര്‍ക്കാട് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലിഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ്, ഓസ്‌ഫോജന ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ കുന്നത്ത് മൂസ ഹാജി, മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: മൂസ അബ്ദുല്‍ ബാസിത് ഫൈസി, ഫള്‌ല സുമയ്യ, സനിയ്യ, ഫാത്തിമ നജിയ്യ, മര്‍യം ജലിയ്യ, മുഹമ്മദ് ബാസിം, സ്വഫ. മരുമക്കള്‍: ആയിശ സകിയ്യ, ഹാഫിസ് ഫൈസല്‍, മുഈനുദ്ദീന്‍ ഹുദവി, മുനീര്‍ ഹുദവി, യാസിര്‍. മറ്റ് സഹോദരങ്ങള്‍; പരേതനായ ഹാജി കെ. മമ്മദ് ഫൈസി, അബൂബക്കര്‍ ഫൈസി.കബറടക്കം ഇന്ന് ഉച്ചക്ക് 12 ന് തിരൂര്‍ക്കാട് മഹല്ല് ജുമാ മസ്ജിദില്‍.
No comments:
Post a Comment