ചേമഞ്ചേരി: കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു. ഇന്നലെ കാണാതായ കണ്ണൻകടവ് സ്വദേശി അൽത്താഫി(23)ന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെ കണ്ണൻകടവിലെ വീട്ടിൽ നിന്നും ജോലിയ്ക്കെന്നും പറഞ്ഞ് ഇറങ്ങിയ അൽത്താഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. അൽത്താഫിന്റെ സ്കൂട്ടർ തുവ്വപ്പാറ ഭാഗത്തുനിന്നും കണ്ടെത്തിയിരുന്നു. വാഹനത്തിൽ
ചരിപ്പും തോർത്തുമുണ്ടും ലഭിച്ചിരുന്നു.
No comments:
Post a Comment