ഡൽഹി: തിരിച്ചടിയെ തുടർന്ന് ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്താൻ. ഇന്ത്യക്ക് അകത്ത് പതിനഞ്ചിടങ്ങളിൽ മിസൈലാക്രമണം നടത്തിയെന്ന് അവകാശവാദം. ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് തകർത്തെന്നും വാദം. അതേസമയം പാക് വ്യാജ പ്രചാരണം തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി"
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു.
No comments:
Post a Comment