Thursday, May 29, 2025

ആദ്യം നിങ്ങളുടെ ഭാര്യയെ സിന്ദൂരം അണിയിക്കൂ'; മോദിയുടെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി മമത

നിങ്ങൾ എല്ലാവരുടെയും ഭർത്താവല്ലല്ലോ. നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യംസിന്ദൂരം നൽകുന്നില്ല?



കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിലെ റാലിയിൽ മോദി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.


രാജ്യത്തെ വിഭജിക്കാൻ മോദി അസത്യത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടൻ അഭിമുഖീകരിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്‌തു. മത്സരത്തിന് ടിഎംസി പൂർണമായും സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.

വ്യാജവാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നതുപോലെ സാംസ്കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയവത്കരിക്കുകയാണെന്നും കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരു നൽകിയതെന്നും മമത ആരോപിച്ചു.

എല്ലാ സ്ത്രീകൾക്കും അന്തസ്സുണ്ട്. അവർ അവരുടെ ഭർത്താക്കന്മാരിൽനിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങൾ എല്ലാവരുടെയും ഭർത്താവല്ലല്ലോ. നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം
സിന്ദൂരം നൽകുന്നില്ല? ഇത്തരം കാര്യങ്ങൾ പറയേണ്ടിവന്നതിൽ ഖേദമുണ്ട്. പക്ഷേ, നിങ്ങൾ ഞങ്ങളെ അതിന് നിർബന്ധിതരാക്കി, മമത പറഞ്ഞു.


മൂർഷിദാബാദ് സംഘർഷം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ മമതാസർക്കാരിനെ വിമർശിച്ച മോദി, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പരാമർശം നടത്തിയിരുന്നു. ബംഗാളി സ്ത്രീകൾ പങ്കെടുക്കുന്ന ആചാരമായ സിന്ദൂർ ഖേലയോടു ചേർത്തായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം. ദുർഗാപൂജാവേളയിൽ ഭർതൃമതികളായ ബംഗാളി സ്ത്രീകൾ പരസ്പ‌രം സിന്ദൂരം പുരട്ടുന്ന ആചാരമാണ് സിന്ദൂർഖേല. ഇതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി മമത എത്തിയത്.


No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...