LATEST

6/recent/ticker-posts

മരിക്കാൻ പാളത്തില്‍കിടന്നു;പാഞ്ഞുപോയ ട്രെയിനിനടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 70കാരന്‍.

ഒറ്റപ്പാലം: മരിക്കാൻ സമയമായി ല്ലെന്ന് തെളിയിച്ചു ചരക്ക് തീവണ്ടിക്ക് മുന്നിൽ പാളത്തിനുള്ളിൽ കിടന്ന ട്രെയിനിനടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 70കാരന്‍.തിരുവില്വാമല സ്വദേശിയാണ് മരണം ആഗ്രഹിച്ചെങ്കിസും രക്ഷപ്പെട്ടത്. 42 ബോഗികളുള്ള ചരക്ക് തീവണ്ടിക്കടിയിൽ നിന്നാണ് 70 വയസ്സുതോന്നിക്കുന്നയാൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആത്മഹത്യാശ്രമമായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽനിന്ന് ലഭിക്കുന്ന സൂചന.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ അപ് ലൈനിൽ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിക്ക് മുന്നിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തീവണ്ടിയുടെ മുന്നിലേക്ക് നടന്ന് പാളത്തിനുള്ളിൽ കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാളത്തിനുള്ളിലാണ് കിടന്നത് എന്നതിനാലാണ് അപകടമൊന്നുമേൽക്കാതെ രക്ഷപ്പെട്ടത്.സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരുൾപ്പടെ അപകടത്തിൽപെട്ടെന്നുകരുതി അലറി വിളിച്ചിരുന്നു. പാളത്തിന് മുകളിൽ ശരീരം വരാതിരുന്നതിനാൽ അപകടമൊഴിവായി. അതിവേഗത്തിൽ തീവണ്ടി കടന്നുപോയതോടെ ഇയാൾ പാളത്തിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു. മെറ്റലിൽ കിടന്നപ്പോഴുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ പരിക്കൊന്നുമില്ല.


അഞ്ചടി ആറിഞ്ചാണ് (1676 മില്ലീമീറ്റർ) പാളങ്ങൾക്കിടയിലെ വീതി. ഇതിനുള്ളിൽ ശരീരം പൂർണമായും ഉൾപ്പെടുകയും അനങ്ങാതിരിക്കുകയും ചെയ്തതതാകാം രക്ഷപ്പെടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസെത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
.