Friday, May 9, 2025

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുതന്നെ, 3 വർഷത്തേക്ക് ഡീബാർ ചെയ്തു

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

No comments:

Post a Comment

നിങ്ങൾ മൊബൈൽ ഫോൺ അടിമത്വത്തിലായി കഴിഞ്ഞു വോ?രക്ഷപ്പെടാനുളള അഞ്ച് വഴികള്‍

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതം തന്നെ ഇന്ന് മഹാഭൂരിപക്ഷം പേർക്കും ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണം കഴിക്കുന്നതും, ഉറങ്ങുന്ന തും എന...