Saturday, May 31, 2025

യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന്‍ മരിച്ചു

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയ അധ്യാപകന്‍ അതേ വേദിയില്‍ മരിച്ചു. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകന്‍ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍വിളവീട്ടില്‍ എസ് പ്രഫുലന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. സ്‌കൂളില്‍നിന്നു വിരമിക്കുന്ന പ്രഫുലന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലന്‍ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവര്‍ത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയില്‍ ഇരുന്നു. നാലുവരി കവിത കൂടി പാടിയാണ് പ്രഫുലന്‍ സീറ്റിലേക്ക് മടങ്ങിയത്. തുടര്‍ന്ന് മറ്റൊരധ്യാപകന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പി.വി അൻവർ ടിഎംസി സ്ഥാനാർഥിയായി മത്സരിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.തൃണമൂലിന്റെആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും.

യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി.വി അൻവർ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പണമില്ലെന്നും ശനിയാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അൻവർ കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാൽ നിലമ്പൂരിൽ ത്രികോണ മത്സരം ആകുമെന്നാണ് വിലയിരുത്തൽ. അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന് ഇരു മുന്നണികൾക്കും ആശങ്കയുണ്ട്."

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...