Sunday, April 6, 2025

വ്യാജ വാർത്തകൾ,കർമ്മന്യൂസ് എംഡി അറസ്റ്റിൽ

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു പിടിയില്‍. ആസ്‌ത്രേലിയയില്‍ നിന്നും തിരുവനന്തപുരത്ത്‌ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബർ പൊലീസ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചാണ് വിൻസിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബർ പൊലീസ് വിൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് കർമ്മ ന്യൂസിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഈ സംഭവത്തിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...