Saturday, April 19, 2025

ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന;ഉടമ അറസ്റ്റിൽ

നരിക്കുനി  :ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന,ഉടമ അറസ്റ്റിൽ.മൂന്ന് മാസം മുൻപ് തുടങ്ങിയ ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് എന്ന് പേരുള്ള ചെരിപ്പ് കടയുടെ ഉടമസ്ഥൻ കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ആണ് 890 പാക്കറ്റ്  ഹാൻസുമായി കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്.പിടികൂടിയ ലഹരി വസ്തുവിന് രണ്ടര ലക്ഷം രൂപ വില വരും.മൂന്ന് മാസം മുൻപാണ് ഇയാൾ നരിക്കുനിയിൽ ചെരിപ്പ് കട തുടങ്ങിയത്. കടയുടെ ഉള്ളിലായുള്ള മുറിയിൽ ചാക്കിലും, ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിലും ആയാണ്ഹാൻസ് സൂക്ഷിച്ചിരുന്നത്. കർണ്ണാടകയിൽ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ വിൽപ്പന കാർക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഹാൻസുമായി ഇയാളെ പിടി കൂടിയിരുന്നു. റൂറൽ എസ്. പി യുടെ സ്പെഷ്യൽ സ്ക്വാഡും കൊടുവള്ളി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.  റൂറൽ ജില്ലയിലെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കർശനമാക്കുമെന്ന് നാർക്കോട്ടിക് സെൽ ഡി.വൈ. എസ്. പി പ്രകാശൻ പടന്നയിൽ ,,താമരശ്ശേരി ഡി.വൈ. എസ്.പി കെ . സുശീർ എന്നിവർ അറിയിച്ചു.

No comments:

Post a Comment

വിമാനത്തിന് സമീപ ത്തെത്തിയ യുവാവിനെ എഞ്ചിന്‍ വലിച്ചെടുത്തു; ദാരുണാന്ത്യം

:ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. വിമാനം പുറപ്പെടാന്‍ നി...