Friday, April 11, 2025

ഷഹബാസ് വധക്കേസ്;കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിതയാണ് ജാമ്യാപേക്ഷ തള്ളിയത്. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. പിന്നീട് വിധി പറയാന്‍ മാറ്റുകയായിരുന്നു.ആറ് വിദ്യാര്‍ഥികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. വെള്ളമാടുക്കുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ഥികളുള്ളത്. പ്രതികളെല്ലാവരും പ്രായപൂര്‍ത്തിയാകത്തവരാണ്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ വ്യാഴം പൂര്‍ത്തിയാക്കിയിരുന്നു.ഏപ്രില്‍ 1ന് വിദ്യാര്‍ഥികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. വിദ്യാര്‍ഥികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ വിദ്യാര്‍ഥികളെ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ഫെബ്രുവരി 28 നാണു താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിക്കുകയായിരുന്നു.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...