ബാലുശ്ശേരിയിൽ ഇത്ര സംസ്ഥാന തൊഴിലാളിയുടെ മൂന്നുവയസ്സുകാരി മീൻവളർത്തു കുളത്തിൽ വീണ് മുങ്ങിമരിച്ചു. ബാലുശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ റോജി ധാപ്പ (3) യാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തോട്ടവും വീടും പരിചരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കുടുംബം ഇവിടെ എത്തിയിരുന്നത്. ആ വീട്ടിൽ തന്നെയാണ് ഇവർ താമസിക്കുന്നതും.