Thursday, April 17, 2025

കണക്റ്റിങ് ലെജൻ്റ് പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് 19 ന്

താമരശ്ശേരി:
താമരശ്ശേരി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന   കൂട്ടായ്മയായ കമ്മ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എഡ്യുക്കേഷണൽ ഡവലപ്പ്മെൻ്റി ( സീഡ്)ൻ്റെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഡിഗ്രി, പി.ജി മറ്റു  പ്രൊഫഷണൽ വിദ്യാർഥികൾക്ക്  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലോചിതമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കണക്റ്റിങ് ലജൻ്റ് 2K25 എന്ന പേരിൽ
പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നു . തികച്ചും സൗജന്യമായി
 ഏപ്രിൽ 19 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 5 വരെ  ഓമശ്ശേരി ഡൗൺ ടൗൺ സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത പരിശീലകൻ ഡോ. റാഷിദ് ഗസ്സാലി , മാധ്യമ പ്രവർത്തകനും മീഡിയ വൺ അവതാരകനുമായ നിഷാദ് റാവുത്തർ, കേരളസ്റ്റാർട്ട് അപ് മിഷൻ സീനിയർ ടെക്നോളജി ഫെല്ലോ  റോണി. കെ. റോയ്, എൻ.ഐ.ടി. കോഴിക്കോട് അസി.പ്രൊഫസർ ഡോ. മുനവർ ഫൈറൂസ് , ഓവർസീസ് എജ്യുക്കേഷൻ സീനർ ഫെലോ സബിത ബി. നായർ, മെൻ്ററിങ് സൈക്കോളജിസ്റ്റ് അനൂബ് അവതാർ,  എ.ഐ.ട്രൈ നർ.പി. സവാദ്,  അഡ്വ. മുഹമ്മദ് റഫീഖ്, മുഹമ്മദ് കാഷിഫ് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കും. 
ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' സ്റ്റാർട്ട് അപ്
മാനേജ്മെൻ്റ്, സ്റ്റഡി അബ്രോഡ്, ഇ- കൊമേഴ്സ്, മെൻ്ററിംഗ് സൈക്കോളജി
തുടങ്ങിയ വിഷയങ്ങളിൽ  പ്രത്യേക ശിൽപശാല നടക്കും. പങ്കെടുക്കാൻ താൽപര്യമുളള വിദ്യാർഥികൾ
 8113900 111, 9447410 909 എന്നീനമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറയിച്ചു.

No comments:

Post a Comment

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാ...