Sunday, April 27, 2025

ഇൻസ്റ്റഗ്രാംപ്രണയം, കാമുകനെ തേടി പത്തനംതിട്ട യിൽ നിന്നും 13കാരി എത്തി യത് കാസർകോട്.

കാസർകോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിലെ അടൂരിൽ നിന്നും ഒറ്റക്ക് ട്രെയിനിൽ യാത്ര ചെയ്ത് 13 വയസ്സുകാരിയെ കാസർകോട്ട് റെയിൽവേ പോലീസ് പിടികൂടി.കാമുകനെ കാണാനും മായില്ല അവസാനം പോലീസ് പിടിയിലുമായി.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സസ്പ്രസ്സിൽ കാസർകോട്ടെത്തിയ പെൺകുട്ടിയെ ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പ്രകാശൻ എം വിയും സംഘവും പിടികൂടിയത്.

പൊയിനാച്ചി സ്വദേശിയായ 21 വയസ്സുകാരന്റെ അടുത്തേക്ക് പോകാനാണ് പെൺകുട്ടി ഒറ്റയ്ക്ക് യാത്ര തിരിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ കാസർകോട്ട് കണ്ടെത്തിയത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...