Friday, March 28, 2025
അലീനയ്ക്ക് നീതി യെത്തിയത് മരണ ശേഷം,ആത്മഹത്യചെയ്ത കട്ടിപ്പാറയിലെ ടീച്ചർക്ക് നിയമനം
നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയാണ് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെന്റിനും എതിരെ കുടുംബം വിമർശനം ഉയർത്തിയിരുന്നു.
Subscribe to:
Post Comments (Atom)
പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*
താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...
-
പൂനൂർ:കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ്...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment