Monday, March 17, 2025

കാണാതായ പെൺകുട്ടിയെ യുവാവിനൊപ്പം ബാംഗ്ലൂരിൽ കണ്ടെത്തി.

താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന് വിവരമാണ് ലഭിച്ചിരിക്കുന്നത്.  കർണാടക പോലീസിന് വിവരം 
 ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിന അറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.കഴിഞ്ഞ പതിനൊന്നാം തിയ്യതി രാവിലെ 9 മണിക്ക് പരീക്ഷ എഴുതാനായി പെരുമ്പള്ളിയിൽ നിന്നും പുതുപ്പാടി ഹൈസ്കൂളിലേക്ക് പുറപ്പെട്ട എട്ടാം ക്ലാസുകാരിയെ കാണ്മാനില്ലെന്ന് കാണിച്ച് രക്ഷിതാക്കളാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്, തുടർന്ന് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ തൃശൂർ KSRTC ബസ് സ്റ്റാൻ്റിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാനായി കഴിഞ്ഞ പതിനാലാം തിയ്യതി കുട്ടി ബന്ധുവായ മുഹമ്മദ് അജ്നാസിന് ഒപ്പം എത്തിയ CCTV പുറത്തു വന്നിരുന്നു, കുട്ടിയുടെ കൈവശം മതിയായ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയിരുന്നില്ല, പിന്നീട് ഇവരെ കുറിച്ച് വിവരം ഒന്നും ലഭിച്ചിരുന്നില്ല, അതിനിടെയാണ് ഇന്നു പുലർച്ചെ ബാംഗ്ലൂരിൽ കണ്ടെത്തിയതായ വിവരം പോലീസിന് ലഭിച്ചത്.

No comments:

Post a Comment

മരണം വരുന്ന വഴി,മിനിലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴേക്ക് വീണുവസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

തലശ്ശേരി: മരണം ഏതെല്ലാം രൂപത്തിൽ വരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ല്ലോ, അത്തരത്തിൽ ഒരു മരണമാണ് തലശ്ശേരി ചൊക്ലി യിൽ ഉണ്ടായത്  . മിനിലോറ...