Saturday, March 15, 2025

താമരശേരിയിൽ എട്ടാം ക്ലാസു കാരിയെ കാണാനില്ലെന്ന് പരാതി

താമരശേരി : പുതുപ്പാടി പെരുമ്പള്ളിയിൽ എട്ടാംക്ലാസ് കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ  മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് കാണാതായത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതലാണ് പെൺകുട്ടി യെ കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലോറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്.

പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Thamarasserry Police Station - 0495-2222240"

SHO, Thamarassery Police Station - 9497987191

Sub Inspector, Thamarassery Police Station - 9497980792


 

No comments:

Post a Comment

നാളെ ചുരം യാത്ര അനുവദിക്കില്ല

താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വ...