LATEST

6/recent/ticker-posts

ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുല്‍ ലത്തീഫാണ് മരിച്ചത്.

തിരൂർ-മഞ്ചേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മർദിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിന് മുമ്ബ് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ലത്തീഫിന് മർദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാർ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ തടഞ്ഞുവെച്ച്‌ ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു.

പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച്‌ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.