Wednesday, March 5, 2025

എം ജെ ഹയര്‍ സെക്കൻഡറി സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഷഹബാസിന്റെ കുടുംബത്തിന് വീടുവെച്ച്‌ നല്‍കും

താമരശേരി:കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ  കുടുംബത്തിന് എംജെ ഹയർ സെക്കൻഡറി സ്കൂള്‍ പൂർവവിദ്യാർത്ഥികള്‍ വീട് വെച്ച്‌ നല്‍കും.

ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച്‌ നല്‍കാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർഅംഗീകരിക്കുകയായിരുന്നു.

ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച്‌ നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. 

No comments:

Post a Comment

മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം മര്‍കസ് ന...