തിരൂർ:നിക്കാഹ് കഴിഞ്ഞ് വധുവിൻ്റെ വീട്ടിലെത്തി മണിയറയിൽ എംഡിഎംഎ ഒളിപ്പിച്ച നവവരൻ തിരൂർ പോലീസിന്റെ പിടിയിൽ. തവനൂർ സ്വദേശിയായ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26)പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവ് സഞ്ചരിച്ചിരുന്ന കാറിൽ നിന്നു ഭാര്യവീട്ടിൽ നിന്നുമായി 1.55 ഗ്രാം എംഡിഎംഎ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരൂർ പൊറ്റിലാത്തറയിൽ വച്ച് ഷിബാൻ ഓടിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. ചോദ്യം ചെയ്യലിലാണ് വധുവിന്റെ വീട്ടിൽ എംഡിഎംഎ ഒളിപ്പിച്ച വിവരം ഇയാൾ വെളിപ്പെടുത്തിയത്. വധുവിന്റെ വീട്ടിലെ മുകൾ നിലയിലെ മണിയറയോട് ചേർന്ന ബാത്ത്‌റൂമിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്.