Saturday, March 15, 2025

ഫ്ലാറ്റിലെ ജനൽ കമ്പിയിൽ പൂനൂർ സ്വദേശി തൂങ്ങിമരിച്ചനിലയിൽ

താമരശ്ശേരി: ഫ്ലാറ്റിലെ ജനൽ കമ്പിയിൽ പൂനൂർ സ്വദേശിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ മുറിയിലെ ജനൽ കമ്പിയിലാണ്തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത്. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസ്സിൽ ക്ലീനറായി ജോലി ചെയ്യുന്ന ഇയാൾ 
രണ്ടു മാസം മുമ്പാണ് താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയത്.

ഇന്നലെ രാത്രി ഭാര്യയും, മക്കളുമായി കലഹമുണ്ടാക്കിയതിനെ തുടർന്ന് ഇവർ തൊട്ടടുത്ത റൂമിൽ അഭയം തേടിയിരുന്നു.

ഇന്നു രാവിലെ 7.15 ഓടെ അടുത്ത റൂമിലെ സ്ത്രീ കുട്ടികളുടെ വസ്ത്രം എടുക്കാനായി എത്തിയ സമയത്താണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...