Tuesday, March 25, 2025

എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ ഇന്ന് സമാപിക്കും. സ്കൂളുകളില്‍ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശന നിര്‍ദേശം.

ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ.ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും.

2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.
ഗള്‍ഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളില്‍ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച്‌ പരിപാടികള്‍ നടത്തിയാല്‍ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കി.

പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വണ്‍ പരീക്ഷകളും മാർച്ച്‌ 29നാണ് സമാപിക്കുക. ഒന്നുമുതല്‍ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച്‌ 27നും, വി.എച്ച്‌.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച്‌ 29 നും പൂർത്തിയാവും.
എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ രക്ഷിതാക്കൾ ഉടൻ വീട്ടിൽ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.

No comments:

Post a Comment

താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)

താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട്‌ യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ...