Saturday, March 22, 2025

ലഹരി വ്യാപനത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം:എം.സുഗുണൻ

കോഴിക്കോട് : ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യണമെന്ന് എക്സൈസ് അസി.കമീഷണർ എം സുഗുണൻ പറഞ്ഞു.   ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന ജനകീയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
താമരശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയ അന്തരീക്ഷങ്ങൾ കൂടുതൽ സമ്മർദം നിറഞ്ഞതായി മാറുകയും
സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള അവസരം കുറയുകയും ചെയ്തത് 
ലഹരി പോലുള്ള പുതിയ സങ്കേതങ്ങളിലേക്ക് എത്തിച്ചേരാൻ വിദ്യാർത്ഥികളെ  പ്രേരിപ്പിക്കുകയാണ്. സോഷ്യൽ മീഡിയ സ്വാധീനം വർദ്ധിച്ചതോടെ കുടുംബാന്തരീക്ഷങ്ങളിൽ പരസ്പരം അറിയാനും വാത്സല്യം.പങ്കുവെക്കാനുമുള്ള  അവസരം കുറഞ്ഞതും കൂടപ്പിറപ്പുകളോട് പോലും ക്രൂരത ചെയ്യാൻ മടിയില്ലാതാക്കി മാറ്റുന്നു. 
ചെറുപ്പകാലങ്ങളിൽ സ്രോതസ്സ് വ്യക്തമല്ലാത്ത വിധം  ആവശ്യത്തിലധികം പണം ലഭ്യമാകുന്നതും ലഹരിയുടെ കടത്തുകാർക്ക് സഹായകമായി മാറുന്നുണ്ടെന്നും ഇത്തരത്തിൽ അടിസ്ഥാനപരമായ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് വേണം ക്യാമ്പയിനുകൾ വിജയിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
അധ്യക്ഷനായി.
 ജനകീയമായ മുന്നേറ്റങ്ങളിലൂടെ ലഹരി പോലുള്ള മഹാവിപത്തുകളെ തടയാൻ കഴിയുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് എസ് കെ എസ് എസ് എഫ് ഇത്തരത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നത് എന്നും വിദ്യാഭ്യാസ പ്രക്രിയയിൽ ധാർമിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ പുതുതലമുറയെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ തങ്ങൾ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
സാഹിത്യകാരൻ
 രമേഷ് കാവിൽ
മുഖ്യാതിഥിയായി
 ഫൈസൽ എളേറ്റിൽ,
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, അബ്ദുൽ ബാരി മുസ്ലിയാർ,
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ,ഒ.പി അഷ്റഫ് കുറ്റിക്കടവ്
സയ്യിദ് മിർബാത തങ്ങൾ
 പ്രസംഗിച്ചു. റാഷിദ് കാക്കുനി, 
വി.എം ഉമർ മാസ്റ്റർ,
മുഹമ്മദ് ഹൈതമി വാവാട്, അബ്ദുല്ല മുസ്ലിയാർ, നൂറുദ്ധീൻ ഫൈസി  മുണ്ടുപാറ, മുസ്തഫ ഹുദവി,അബ്ദുസ്സമദ് ഹാജി കോരങ്ങാട്, മിദ് ലാജ് കോരങ്ങാട്, ശറഫുദ്ധീൻ കോട്ടാരക്കോത്ത്, സാക്കിർ ഹുസൈൻ ദാരിമി,ശഫീഖ് മുസ്ലിയാർ,
ശംസു ദ്ധീൻ, 
അബ്ദുൽ വാഹിദ് അണ്ടോണ,ഉനൈസ് റഹ്മാനി, അബ്ദുസ്സലാം കോരങ്ങാട്,മൻസൂർ തങ്ങൾ, ഫാസിൽ കോളിക്കൽ സംബന്ധിച്ചു.
ലഹരിക്കെതിരെയുള്ള ജനകീയ പ്രചാരണത്തിൽ
ജനജാഗ്രത സദസ്സ് ,കുടുംബകം (കുടുംബ സദസ്സ്J,
വിദ്യാർത്ഥി കേഡറ്റ് രൂപീകരണം,
ജനകീയ ജാഗ്രത സമിതികൾ, മഹല്ല് തലങ്ങളിൽ പ്രതിജ്ഞ (ചെറിയ പെരുന്നാൾ സുദിനത്തിൽ ) സഹവാസ ക്യാമ്പ്, കൗൺസിലിംഗ്ക്യാമ്പ്, ഖാഫില പോസ്റ്റർ,റീൽസ് നിർമ്മാണ മത്സരം, പാനൽ ടോക്ക്, ലഘുലേഖ വിതരണം,
ഡോക്യുമെന്ററി പ്രദർശനം,
 നിവേദന സമർപ്പണം, ഹോം വിസിറ്റ് തുടങ്ങിയവ നടക്കും.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...