ബുള്‍ഡോസര്‍ രാജില് ഉത്തര്പ്രദേശ് സര്ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്ശനം. പ്രയാഗ്രാജില് ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകള് പൊളിച്ചുമാറ്റിയതിന് എതിരായ ഹരജി പരിഗണിക്കവെയാണ് കോടതി യോഗി സര്ക്കാറിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.
ഇങ്ങനെയെങ്കില് സര്ക്കാര് ചെലവില് പുനര്നിര്മാണം നടത്താന് ഉത്തരവിടേണ്ടി വരുമെന്ന് കോടതി തുറന്നടിച്ചു. സര്ക്കാരിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് തെറ്റായ സന്ദേശം നല്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികള്ക്കെതിരെ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എന്. കോടീശ്വര് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 'ആര്ട്ടിക്കിള് 21' എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് ഓക്ക ചൂണ്ടിക്കാട്ടി. പൊളിക്കുന്നതിന് മുമ്ബ് പാലിക്കേണ്ട നടപടിക്രമങ്ങള് വ്യക്തമാക്കുന്ന സുപ്രിം കോടതിയുടെ സമീപകാല വിധിയും ജസ്റ്റിസ് ഓര്മിപ്പിച്ചു.
No comments:
Post a Comment