ഇന്ത്യക്കാരായ ദമ്പതികളിൽ എഴുപത്തഞ്ച് ശതമാനത്തിലധികം സ്ലീപ്പിംഗ് ഡിവോഴ്സിലെന്ന് പഠനം. റെസ്മെഡിന്റെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരമുള്ള കണക്കാണിത്. നല്ല ഉറക്കം കിട്ടാനായി ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ഉറങ്ങുന്നതിനെയാണ് സ്ലീപ്പിംഗ് ഡിവോഴ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
സർവേ പ്രകാരം സ്ലീപ്പിംഗ് ഡിവോഴ്സിൽ ഇന്ത്യയാണ് മുന്നിൽ. 78% ദമ്പതികളാണ് ഈ രീതി പിന്തുടരുന്നത്. തൊട്ടുപിന്നാലെ ചൈനയാണ് (67%), ദക്ഷിണ കൊറിയ (65%) മൂന്നമതും. യുകെയിലെയും അമേരിക്കയിലെയും ദമ്പതികൾ
പകുതി ദിവസങ്ങളിൽ ഒന്നിച്ചുറങ്ങുമ്പോൾ ബാക്കി ദിവസങ്ങളിലാണ് രണ്ടിടത്താണ് കിടത്തം.
ഉറക്കത്തിന്റെ ഗുണനിലവാരവും ആരോഗ്യവും മെച്ചപ്പെടുത്താനാണ് ദമ്പതികൾ വേർപിരിഞ്ഞ് ഉറങ്ങുന്നതെന്ന് പഠനത്തിൽ പറയുന്നു. പങ്കാളിയുടെ കൂർക്കംവലി, ശ്വാസംമുട്ടൽ , ഡ്യൂട്ടി സമയം , കിടക്കയിൽ സ്‌ക്രീൻ ഉപയോഗം എന്നിവയാണ് സ്ലീപ്പിംഗ് ഡിവോഴ്സിനുള്ള കാരണങ്ങൾ.
എന്നാൽ ദമ്പതികളുടെ ഒന്നിച്ചുള്ള ഉറക്കത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ‘പ്രണയ ഹോർമോണായ’ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്‌ക്കുന്നതിനും ജീവിതവും സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
13 രാജ്യങ്ങളിലെ 30,000-ലാണ് നടത്തിയ പഠനത്തിൽ ആഗോളതലത്തിൽ ഉറക്കം പ്രതിസന്ധി നേരിടുന്നുവെന്നും കണ്ടെത്തി. സമ്മർദ്ദം, ഉത്കണ്ഠ, സാമ്പത്തിക പ്രശ്നം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാണ് ഉറക്കക്കുറവിന് പ്രധാന കാരണങ്ങളായി പഠനം കണ്ടെത്തിയത്.
ഇന്ത്യയിലെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഉറക്കക്കുറവ് അനുഭവപ്പെടുന്ന. സ്ത്രീകൾക്ക് ആഴ്ചയിൽ ശരാശരി 3.83 രാത്രികളിലാണ് നല്ല ഉറക്കം ലഭിക്കുന്നത്. പുരുഷന്മാർക്ക് ഇത് 4.13 രാത്രികളാണ്. ഹോർമോൺ മാറ്റങ്ങളാണ് സ്ത്രീകൾക്ക് വില്ലനാകുന്നത്. 38% സ്ത്രീകൾ ഉറങ്ങാൻ ബുദ്ധിമുട്ടുമ്പോൾ പുരുഷന്മാരിൽ 29% പേരാണ് ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നത്.
No comments:
Post a Comment