Thursday, March 6, 2025

എസ്ഡിപിഐ ഓഫിസുകളില്‍ വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാജ്യത്തെ 12 ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പത്ത് സംസ്ഥാനങ്ങളിലെ 12 ഓഫിസുകളിലാണ് റെയ്ഡ്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്തും മറ്റൊരു ഓഫിസിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തിലെ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലും മലപ്പുറം കുന്നുമ്മലിലെ ജില്ലാ കമ്മിറ്റി ഓഫിസിലും സായുധ പോലിസ് അകമ്പടിയില്‍ റെയ്ഡ് നടക്കുകയാണ്. കര്‍ണാടകയിലെ ബംഗളൂരു, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, മഹാരാഷ്ട്രയിലെ താനെ, തമിഴ്‌നാട്ടിലെ ചെന്നൈ, ജാര്‍ഖണ്ഡിലെ പാക്കൂര്‍, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത, ഉത്തര്‍പ്രദേശിലെ ലഖ്‌നോ, രാജസ്ഥാനിലെ ജയ്പൂര്‍ എന്നിവിടങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓഫിസുകളില്‍ റെയ്ഡ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ അബൂബക്കര്‍, ഒ എം എ സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ പി ഷഫീര്‍, കെ ഫിറോസ് തുടങ്ങി പലര്‍ക്കും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ഇഡിയുടെ പുതിയ നടപടിയെന്നത് ശ്രദ്ധേയമാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു."
 

No comments:

Post a Comment

ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചു, സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു

വഞ്ചിയൂർ:ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചതിൽ സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു.പിതാവിന്റെ അ...