താമരശേരി:എം.ജെ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും താമരശേരി ചുങ്കംപാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ ഷഹബാസിന്‍റെ മരണത്തില്‍ അഞ്ചു വിദ്യാർഥികള്‍ക്ക് പുറമെ യുളളവരുടെ ഇടപെടൽ നടന്നതായി ആരോപണം ഉയരുന്നു.താമരശേരി കോരങ്ങാട് സ്കൂളിലും തൊട്ടടുത്ത ഐ.എച്ച് ആർ.ഡി കോളേജിലും വിദ്യാർത്ഥി കൾ തമ്മിൽ ഉണ്ടാവുന്ന നിസാര പ്രശ്നങ്ങളിൽ പോലും പുറമെ നിന്നുള്ള മുതിർന്നവരുടെ ഇടപെടൽ പതിവാണെന്ന് നാട്ടുകാരും വിദ്യാർത്ഥി കളും ആരോപിക്കുന്നു.ഷഹബാസിന്റെ മരണത്തിൽ കലാശിച്ച ആക്രമണ സംഭവത്തിലും വിദ്യാർത്ഥി കൾക്ക് മുതിർന്ന വരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്ന ആരോപണത്തിൽ പൊലിസ് അന്വേഷണം നടത്തും.സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് താമരശേരി പൊലിസ് വ്യക്തമാക്കി.ആക്രമണം നടത്തിയ സംഘത്തിന് മാരകായുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചതായി സംശയിക്കുന്നു.പ്രൊഫഷനൽ ഗുണ്ടകളുടെ ആക്രമണ രീതി യാണ് കഴിഞ്ഞ ദിവസം താമരശേരി യിൽ അരങ്ങേറിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.കടയുടമകൾ വിദ്യാർത്ഥി കളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.വളരെ നിസാര മായ ഒരു പ്രശ്നമാണ് ഒരു വിദ്യാർഥി യുടെ മരണത്തിൽ കലാശിച്ചത് എന്നത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.സാധാരണ വിദ്യാർത്ഥി കൾ അടിപിടി കൂടാറുളളതിൽ നിന്നും വിത്യസ്ത മായ രീതിയിലാണ് രണ്ടു സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം.ട്യൂഷൻ സെന്ററിലെ സെന്റോഫിൽ ഒരു പെൺകുട്ടിയുടെ പാട്ടുമായി ബന്ധപ്പെട്ടുണ്ടായ കൂകി വിളിച്ചു എന്നത് വലിയ പ്രശ്നമായി മാറ്റിയത് ബോധപൂർവ്വം ആക്രമണം നടത്തി പ്രശസ്ത രാവാനുളള ഒരു ശ്രമവും അരങ്ങേറിയതായി പലരും വിലയിരുത്തുന്നു.എതിർഭാഗം കൂകിയതിന് പെൺകുട്ടി തന്നെ പ്രതികരിച്ചതോടെ അവസാനിക്കേണ്ട പ്രശ്നമാണ് വലിയ ദുരന്തത്തിൽ കലാശിച്ചത് എന്ന് രക്ഷിതാക്കളടക്കം പറയുന്നു.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment