Monday, February 24, 2025

വെഞ്ഞാറമൂടില്‍ കൊലപാതക പരമ്പര?; അഞ്ചു പേരെ കൊന്നെന്ന് യുവാവ്

വെഞ്ഞാറമൂടില്‍ കൂട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലുമായി യുവാവ് പോലിസ് സ്‌റ്റേഷനിലെത്തി. പെരുമല സ്വദേശി അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിയത്.
പെരുമലയില്‍ രണ്ടുപേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്ന് മൊഴി. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ പോലിസ് അന്വേഷിച്ചു വരികയാണ്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെണ്‍സുഹൃത്ത്, മറ്റൊരു ബന്ധു എന്നിവരാണ് ഇരകള്‍. ഇതില്‍ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...