Friday, February 28, 2025

പ്രശ്‌നങ്ങളില്‍നിന്ന് ഒഴിവാക്കിത്തരണം': ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

താമരശ്ശേരിയില്‍ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് മരിച്ച ഷഹബാസിന്റെ ഫോണിലേക്ക് അയച്ച സന്ദേശം പുറത്ത്.

ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി, തന്നെ ഈ പ്രശ്നങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശം പുറത്ത്. ഷഹബാസിന്റെ വാട്സാപ്പ്നമ്പറുകളിലേക്കാണ്സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്സാപ്പിലേക്ക് അയച്ചിരിക്കുന്നത്.

സംഭവത്തിന് ശേഷം ഗുരുതരപരിക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതില്‍ നിന്നൊഴിവാക്കിത്തരാൻ വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടുള്ള രീതിയിലാണ് സന്ദേശം.

'ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും... മോളില്‍ അയച്ച മെസേജ് നോക്ക്... ഞാൻ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോൾപിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല... എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ...'- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തില്‍ വിദ്യാർത്ഥി പറയുന്നു. താൻ ആരെ തല്ലിയാലും പിന്നെ പൊരേല്‍ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാർത്ഥി സന്ദേശത്തില്‍ പറയുന്നുണ്ട്.

സംഘർഷത്തിന് പിന്നാലെ ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞതിന് ശേഷം അയച്ച സന്ദേശമാണ് ഇതെന്നാണ് വിവരം. കുറ്റസമ്മതമെന്ന രീതിയിലാണ് സന്ദേശത്തിലുള്ളത്. എന്തുകൊണ്ട് താൻ ആക്രമിച്ചു എന്നതിനെ ന്യായീകരിച്ചു കൊണ്ടാണ് വിദ്യാർത്ഥി സന്ദേശം അയച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയോ വാട്സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാർത്ഥി പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച്‌ ട്രിസ് ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന വിവിധ സ്കൂളുകളില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...