Saturday, February 22, 2025

നാല് ഗ്രാം എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയിൽ

പയ്യന്നൂര്‍ : ബുള്ളറ്റ് സഞ്ചാരത്തിന്റെ മറവില്‍ ലഹരി കടത്ത് സ്ഥിരമാക്കിയ ലേഡി, അതെ,.സ്ഥിരം സഞ്ചാരം ബുള്ളറ്റില്‍. കേരളത്തില്‍ മാത്രമല്ല അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് ഇതില്‍ കറക്കം. അതുകൊണ്ട് തന്നെ ബുള്ളറ്റ് ലേഡി എന്ന പേരും കിട്ടി. ആള് പുലിയാണെങ്കിലും കൈയിലിരിപ്പ് അത്ര ശരിയല്ല. ഈ ബുള്ളറ്റ് സഞ്ചാരത്തിന്റെ മറവില്‍ ലഹരി കടത്തിൽ കേമിയാണ്.

മാരക ലഹരിമരുന്നായ നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ഇത്തവണ ബുള്ളറ്റ് ലേഡി വലയിലായത്. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. വില്‍പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...