Tuesday, February 25, 2025

ഇന്ന് മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി

ഹൈന്ദവ വിശ്വാസികൾ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം. "
 
ശിവരാത്രി പ്രമാണിച്ച് ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകീട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ നാളെയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും നാളെ രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്.

*മഹാശിവരാത്രിയ്ക്ക് പിന്നലെ ഐതിഹ്യം*

പാലാഴി കടഞ്ഞപ്പോൾ ഉണ്ടായ, ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്‌ത രാത്രിയാണ് ശിവരാത്രി എന്നാണ് ഹിന്ദുമത പ്രകാരമുള്ള ഐതിഹ്യം. അന്നേ ദിവസം ഉറങ്ങാതെ മഹാദേവന് വേണ്ടി ഭക്തർ വ്രതം അനുഷ്‌ഠിച്ചുവെന്നാണ് പറയപ്പെടുന്നത്.

അതിനെ സൂചിപ്പിച്ചു കൊണ്ടാണ് ഇപ്പോഴും ശിവരാത്രി ദിനം എല്ലാവരും ഉറക്കം ഒഴിയുന്നതും മഹാദേവന് വേണ്ടി സമർപ്പിക്കുന്നതും. ഇത് കൂടാതെ മറ്റ് ചില ഐതിഹ്യങ്ങൾ കൂടി ഉണ്ടെങ്കിലും കൂടുതൽ പേരും വിശ്വസിക്കുന്നതും പ്രബലമായതും ഇത് തന്നെയാണ്. സാധാരണയായി കുംഭത്തിലെ കൃഷ്‌ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...