Friday, February 21, 2025

ഗള്‍ഫില്‍ മലയാളികളുടെ തൊഴില്‍ സാധ്യത കുറയുന്നു, തുറന്ന് പറഞ്ഞ് എംഎ യൂസഫലി

അവിടുത്തെ യുവതലമുറ ഇപ്പോള്‍ പഠിച്ച്‌വിദ്യാസമ്പന്നരായിക്കൊണ്ടിരിക്കുകയാണ്

ഗള്‍ഫില്‍ മലയാളികളുടെ തൊഴില്‍ സാധ്യത മങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.രാജ്യത്തിന് പുറത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ മുൻഗണന യാണ് ഇപ്പോഴും നൽകി വരുന്നത്.
കൊച്ചിയില്‍ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎ യൂസഫലി.രാഷ്ട്രീയം ജനാധിപത്യത്തിന്റെ ഭാഗമാണ്. അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷേ അത് നമ്മുടെ വളര്‍ച്ചയെ ബാധിക്കാന്‍ പാടില്ല. വികസനത്തെ ബാധിക്കാന്‍ പാടില്ല. ആ ഒരു ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കുകയാണ്. ഈ നിലയ്ക്ക് കേരളം ഇനിയും മുന്നോട്ട് പോകണം എന്നാണ് തന്റെ അഭിപ്രായം. ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം നിറവേറ്റാന്‍ കേരളവും പരിശ്രമിക്കണം എന്നും എംഎ യൂസഫലി പറഞ്ഞു.
നിക്ഷേപ സമ്മിറ്റ് നടന്ന ദിവസം തന്നെ റിസള്‍ട്ട് ഉണ്ടാകില്ല. അതിന് സമയമെടുക്കും. നമുക്ക് അതിനുളള ക്ഷമ വേണം. യുപിയിലും ഒഡിഷയിലും ഗുജറാത്തിലും രാജസ്ഥാനിലും അങ്ങനെ എല്ലാ സംസ്ഥാനത്തും ഇത്തരം സമ്മിറ്റുകള്‍ നടക്കുന്നുണ്ട്. അവരൊക്കെ വലിയ പണം ചിലവാക്കിക്കൊണ്ട് തന്നെയാണ് നിക്ഷേപക സംഗമങ്ങള്‍ നടത്തുന്നത്. രാജ്യത്തിനകത്തുളളതും പുറത്തുളളതുമായിട്ടുളള നിക്ഷേപമങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണത്.

കേരളത്തിനെ കുറിച്ച്‌ അറിയാത്തതായി ലോകത്ത് ആരുമില്ല. അതുകൊണ്ട് തന്നെ ഇനിയും കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. ലോകത്തിലെ എല്ലാവര്‍ക്കും ഇവിടെ വന്ന് പഠിക്കാവുന്ന ഒരു അന്തരീക്ഷം കേരളത്തിലുണ്ട്. നമ്മള്‍ നമ്മുടെ സംസ്ഥാനത്തെമാര്‍ക്കറ്റ് ചെയ്യണം. ലോകത്തിന് നമ്മളെ കാണിച്ച്‌ കൊടുക്കണം. നമ്മുടെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് കാണിച്ച്‌ കൊടുക്കണം.

പുറത്ത് രാജ്യത്ത് നിന്നൊക്കെ ആളുകളെ മടക്കി വിടുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഇനിയും ഉണ്ടെങ്കിലും അവിടുത്തെ യുവതലമുറ ഇപ്പോള്‍ പഠിച്ച്‌ വിദ്യാസമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. അത് കാരണം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള, വൈറ്റ് കോളര്‍ ജോലി നോക്കുന്ന മലയാളി യുവാക്കള്‍ക്ക് ഗള്‍ഫില്‍ തൊഴില്‍ സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...