Wednesday, February 26, 2025

തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ച ആക്രമണം:13 പേർക്ക് പരുക്ക്

താമരശ്ശേരി: പുതുപ്പാടി വനമേഖലയിൽ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തിൽ മാവോയിസ്റ്റ്  തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിനാണ് കാട്ടു തേനീച്ചയുടെ ആക്രമണം.12 സംഘാങ്ങൾക്കും, നാട്ടുകാരനായ ഒരാൾക്കുമാണ് തേനീച്ച ആക്രമണത്തിൽ പരുക്കേറ്റത്.പെരുമണ്ണാമൂഴി എസ് ഐ ജിതിൻവാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻ്റോ കളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്സിൽ, വനിതാ കമാൻ്റോകളായ നിത്യ, ശ്രുതി, ദർശിത എന്നിവർക്ക് പുറമെ ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ചയുടെ കുത്തേറ്റു, ഇവരെ ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...