LATEST

6/recent/ticker-posts

നാട്ടിൽ പെണ്ണ് കിട്ടുന്നില്ലേ യുവാക്കളേ,വിട്ടോ ഭൂട്ടാനിലേക്ക്, കാത്ത് കാത്തിരിക്കുന്നു സുന്ദരിമാർ.....

ഇവിടെ നിന്നും പെണ്ണ് കിട്ടാതെ മൂത്ത് നരച്ചുപോവാനാണോ നിങ്ങളുടെ വിധി,എന്നാൽ
അങ്ങ് ഹിമാലയൻ താഴ് വരയായ ഭൂട്ടാനിൽ സ്ഥിതി നേരെ തിരിച്ചാണ്. അവിടെ വിവാഹപ്രായം കഴിഞ്ഞിട്ടും വരനെ കിട്ടാതെ നിൽക്കുന്ന യുവതികളുടെ എണ്ണമാണ് കൂടുതൽ."
 







വിവാഹം ശരിയാകാത്ത മലയാളി യുവാക്കൾക്ക് ഭൂട്ടാനിൽ നിന്ന് വധുവിനെ തേടുന്നത് ഗൗരവകരവുമായി കണക്കിലെടുത്താൻ ഇവിടെ യുള്ള പെൺകുട്ടികളുടെ കാര്യം കട്ട പൊഹയാവുമെന്ന് സോഷ്യൽ മീഡിയ.ഇവിടെ പെണ്ണ് അന്വേഷിച്ചു ചെന്നാലുളള ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഡിമാൻ്റ് അല്ലേ നമ്മുടെ പെൺകുട്ടികൾ കാച്ചി വിടുന്നത്.പിന്നെ ആര് കെട്ടാൻ എന്നും ഗത്യന്തരമില്ലാതെ കണ്ടവന്റെ കൂടെ ഒളിച്ചോടി മൂന്നാം പക്കം കടലിലോ,പുഴയിലോ അതല്ലെങ്കിൽ തയരുവിലോ പൊന്തുമെന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഉവാച... ഇതിന് പരിഹാരമായിട്ടാ ഇപ്പം നമ്മുടെ അയൽപക്കത്തെ ഭൂട്ടാനിൽ നിന്നും ഉള്ള സന്തോഷം നിറപ്പിക്കുന്ന വാർത്തകൾ പുറത്തു വരുന്നത്...









പുരുഷന്മാരുടെ എണ്ണത്തിലുള്ള കുറവ് കാരണം ഭൂട്ടാനിൽ നിരവധി യുവതികൾ അവിവാഹിതരായി തുടരുന്ന സാഹചര്യമുണ്ടെന്നാണ് അവിടെ നിന്നുള്ള അനുഭവക്കുറിപ്പുകൾ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ പുരുഷന്മാർക്ക് മൂന്ന് വിവാഹം വരെ കഴിക്കാൻ അനുമതി നൽകുന്ന നിയമം പോലും അവിടെ നിലവിലുണ്ട്.

മലയാളികളെ സ്വീകരിക്കാൻ ഭൂട്ടാൻ യുവതികൾ തയ്യാർ

ഭൂട്ടാനിലെ പ്രദേശവാസികളായ യുവതികളുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത് അവർക്ക് ഇന്ത്യൻ യുവാക്കളെ വിവാഹം കഴിക്കാൻ വലിയ താൽപ്പര്യമുണ്ടെന്നാണ്. വിവിധ കോഴ്സുകൾ പഠിക്കുന്നതിനായി തമിഴ്‌നാട്ടിൽ പോയിട്ടുള്ളതിനാൽ തമിഴ്‌നാട്ടുകാരോടാണ് ഇവർക്ക് പ്രത്യേക പ്രിയം. എന്നാൽ മലയാളികളെയും ജീവിതപങ്കാളികളായി സ്വീകരിക്കാൻ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് യുവതികൾ വ്യക്തമാക്കുന്നു"



ഭൂട്ടാനിൽ നിന്ന് വധുവിനെ തേടാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ സംസ്കാരത്തെയും വിശ്വാസങ്ങളെയും കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഭൂട്ടാനിലെ ജനങ്ങൾ മതവിശ്വാസങ്ങളിൽ അങ്ങേയറ്റം നിഷ്ഠ പുലർത്തുന്നവരാണ്. ബുദ്ധമതത്തിലോ ഹിന്ദുമതത്തിലോ കർശനമായി വിശ്വസിക്കുന്ന ഇവർ സ്വന്തം മതത്തിൽ വലിയ അഭിമാനം കൊള്ളുന്നു. അതിനാൽ സ്വന്തം മതം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു വിവാഹത്തിന് ഇവർ ഒരിക്കലും തയ്യാറാകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.







കേരളത്തിലെ ചെറുപ്പക്കാരുടെ വിവാഹ പ്രതിസന്ധിക്കും ഭൂട്ടാനിലെ യുവതികളുടെ ആശങ്കയ്ക്കും ഒരേസമയം പരിഹാരം കാണാൻ ഒരു 'ഇൻഡോ-ഭൂട്ടാൻ മാര്യേജ് ബ്യൂറോ' ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാവുന്നതാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. അത്തരമൊരു സംവിധാനം യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളിലെയും അവിവാഹിതർക്ക് അതൊരു വലിയ ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല"
 
 

Post a Comment

0 Comments