LATEST

6/recent/ticker-posts

ഇത് പ്രതീക്ഷിച്ചില്ല....മാല പൊട്ടിച്ച് കടക്കാന്‍ ശ്രമം; പ്രതിയുടെ സ്‌കൂട്ടര്‍ തോട്ടിലേക്ക് തള്ളിയിട്ട് സ്ത്രീ

പാറശാല: മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിന്റെ സ്‌കൂട്ടര്‍ തോട്ടിലേക്കു തള്ളിയിട്ട് സ്ത്രീ. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടില്‍ പ്രസന്നകുമാരി (61) ആണ് മോഷ്ടാവിനെ കുടുക്കിയത്. ആറയൂര്‍ ചാവല്ലൂര്‍ പൊറ്റ കരിമണ്‍വിള വീട്ടില്‍ വിജയദാസാ (40)ണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കല്‍ ആടുമന്‍കാട് ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്നു പ്രസന്നകുമാരി. സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം ഇവരുടെ അടുത്തേക്കെത്തിയ വിജയദാസ് മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രസന്നകുമാരി സ്‌കൂട്ടര്‍ തള്ളി തോട്ടിലിട്ടു. വാഹനം ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴേക്കും പ്രസന്നകുമാരിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നു മോഷ്ടാവിനെ തടഞ്ഞുവയ്ക്കുകയായിരുന്നു.

Post a Comment

0 Comments